സ്വവർഗാനുരാഗം ഹിന്ദുത്വത്തിനു യോജിച്ചതല്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി

ചൊവ്വ, 10 ജൂലൈ 2018 (14:27 IST)

ഡൽഹി: സ്വവർഗാനുരാഗം സാധാരണമല്ലെന്നും. അത് ഹിന്ദുത്വത്തിന് യോജിച്ചതല്ലെന്നും ബി ജെ പി എം പി സുബ്രഹ്മണ്യൻ സ്വാമി. സുവർഗാനുരാഗം ഒരു ജനിതകമായ പ്രശ്നനമാണെന്നും അത് ചികിത്സിച്ച് ഭേതമാക്കാൻ പ്രത്യേക മെഡിക്കൽ സംവിധാനം വേണമെന്നുമാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ അഭിപ്രായം.   
 
സുവർഗാനുരാഗത്തെ ഒരിക്കലും ഒരു സാധാരണ കാര്യമായി കാണാനാകില്ല. അത് ഒരിക്കലും ആഘോഷിക്കപ്പെടേണ്ടതുമല്ല. ഈ അവസ്ഥ ചികിത്സിച്ച് ഭേതമാക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംവിധാനങ്ങൾ കണ്ടത്തേണ്ടിയിരിക്കുന്നു എന്ന് സുബ്രഹ്മണ്യൻ സ്വാ‍മി പറഞ്ഞു. ഏജൻസിയായ എ എൻ ഐക്ക്  നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 
 
സ്വവർഗ രതി ക്രിമിനൽ കുറ്റമാക്കുന്ന ഭരണ ഘടനയിലെ 377ആം വകുപ്പിനെതിരെയുള്ള പരാതി സുപ്രീം കോടതിയുടെ പരിഗണനയിൽ നിൽക്കുമ്പോഴാണ് സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനു മുൻപും ഭിന്നലിംഗക്കാർക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. സ്വവർഗാനുരാഗം ജനിതകമായ പ്രശ്നമാണെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി നൽകിയിരുന്നു; ഇടവേള ബാബുവിന്റെ മൊഴിയിൽ പണികിട്ടിയത് മോഹൻലാലിന്

ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി നൽകിയില്ലെന്ന് കഴിഞ്ഞ ദിവസത്തെ വാർത്താ ...

news

അലഹബാദിന്റെ പേര് ‘പ്രയാഗ്‘ എന്നാക്കി മാറ്റാൻ നീക്കം

ഉത്തർപ്രദേശിലെ അലഹബാദിന്റെ പേര് പ്രയാഗ് എന്നാക്കി മാറ്റാൻ ശുപാർശ നൽകിയതായി ഉത്തർപ്രദേശ് ...

news

ജോസഫ് അലക്സ് മാത്രമല്ല ഇന്ദുചൂഡനും ആള് പിശകാണ്, ഇനി രഞ്ജിത്തിന്റെ ഊഴം?!

‘മേലിലൊരാണിന്‍റെ നേര്‍ക്കും ഉയരില്ല നിന്‍റെയീ കൈ. അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ, ...

news

അറസ്‌റ്റ് ഭയന്ന് എഡിജിപി; മാപ്പ് പറയാമെന്ന് എഡിജിപിയുടെ മകള്‍ - പ്രതികരിക്കാതെ ഗവാസ്‌കര്‍!

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ ...

Widgets Magazine