അഭിമന്യുവിന്റെ കൊലപാതകം: പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് അറസ്റ്റിൽ

Sumeesh| Last Modified തിങ്കള്‍, 9 ജൂലൈ 2018 (20:51 IST)
കൊച്ചി മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് എറണാകുളം ഏരിയാ പ്രസിഡന്റ് അനസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഡാലോചനയിൽ അനസിനു പങ്കുള്ളതായി വ്യക്തമായതിനാലാണ് അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.

കേസിൽ ഇതേവരെ 5 പേർ അറസ്റ്റിലായിട്ടുണ്ട് 15 പ്രതികളാണ് ആകെ കേസിലുള്ളത്. കൊലപാതകം ആസൂത്രിമായിരുന്നു എന്നാണ് പൊലീസ് നിഗമനം. സംഭവ ദിവസം സ്വന്തം നാട്ടിലായിരുന്ന അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അന്ന് രാത്രി തന്നെ അഭിമന്യു കൊല്ലപ്പെട്ടു. ക്യാമ്പസിലെ എസ് എഫ് ഐയുടെ പ്രവർത്തകരെ
ഭയപ്പെടുത്തി ഒതുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :