മുസ്ലീം പള്ളികള്‍ വെറും കെട്ടിടങ്ങള്‍, എപ്പോള്‍ വേണമെങ്കിലും പൊളിക്കാം; വിവാദ പ്രസ്താവനയുമായി സുബ്രഹ്മണ്യം സ്വാമി

ഗുവഹത്തി| Last Updated: ഞായര്‍, 15 മാര്‍ച്ച് 2015 (15:23 IST)
വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം. മുസ്ലീം പള്ളികള്‍ വെറും കെട്ടിടങ്ങള്‍ മാത്രമാണെന്നും എപ്പോള്‍ വേണമെങ്കിലും പൊളിക്കാം സുബ്രഹമണ്യം സ്വാമി പറഞ്ഞതാണ് വിവാദമായത്. ഇതുകൂടാതെ ഇതിനോട് എതിർപ്പുള്ളവരെ തുറന്ന സംവാദത്തിനും അദ്ദേഹം വെല്ലുവിളിച്ചു.

സ്വാമിയുടെ വിവാദ പരാമർശത്തെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. സംഭവത്തില്‍ കൃഷക് മുക്തി സംഗ്രാം സമിതി (കെ.എം.എസ്.എസ്)​ നല്‍കിയ പരാതി അടിസ്ഥാനത്തില്‍
സ്വാമിക്കെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമുദായങ്ങൾക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാനുള്ള ശ്രമമാണ് സുബ്രഹ്മണ്യന്‍ സ്വാമി നടത്തുന്നതെന്ന് കെ.എം.എസ്.എസ് ആരോപിച്ചു. സ്വാമിയുടെ പ്രസ്താവനയെ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അപലപിച്ചു.
സുബ്രഹ്മണ്യന്‍ സ്വാമിയെ സംസ്ഥാനത്തിനകത്ത് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് കെ.എം.എസ്.എസ് അധ്യക്ഷന്‍ അഖില്‍ ഗോഗോയ്
ആസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :