മകൻ രാജ്യം ഭരിക്കുമ്പോൾ അച്ഛൻ കാട്ടിൽ പോകുന്നത് അനുവദിക്കില്ല; രാമായണ കഥപോലെ അധികാരം പിടിച്ചെടുക്കുന്നത് സമ്മതിക്കില്ലെന്ന് അമര്‍ സിങ്

പാർട്ടിയിൽ പൊട്ടിത്തെറി

aparna shaji| Last Modified ശനി, 31 ഡിസം‌ബര്‍ 2016 (12:07 IST)
ഉത്തർ പ്രദേശിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധി നിലനിൽക്കെ മുലായം സിങ്ങിനെ പിന്തുണച്ച് അമര്‍ സിങ് രംഗത്തെത്തിയിരിക്കുകയാണ്. അണികളും പാര്‍ട്ടിയും മുലായം സിങ്ങിനൊപ്പമാണെന്ന് അമര്‍ സിങ് പറഞ്ഞു. അഖിലേഷ് യാദവിന്‍റെ മാത്രമല്ല, പാര്‍ട്ടിയുടെ പിതാവും മുലായം സിങ്ങാണെന്ന് അമർ സിങ് വ്യക്തമാക്കി. രാജ്യസഭാംഗമായ അമര്‍ സിങ് സമാജ്‌വാദി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ്.

രാമായണ കഥപോലെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മകന്‍ രാജ്യം ഭരിക്കുകയും അച്ഛന്‍ കാട്ടില്‍പോകുകയും ചെയ്യുകയെന്ന സ്ഥിതി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാജ്‍വാദി പാര്‍ട്ടി പിളര്‍പ്പിന്‍റെ വക്കിലെത്തിനില്‍ക്കെ നിര്‍ണായക നീക്കങ്ങളുമായി ഉത്തര്‍പ്രദേശ് രാഷ്ട്രീയം തിളച്ചുമറിയുകയാണ്.

ഇനിയും പൂര്‍ണമായി നിലപാട് വ്യക്തമാക്കിയിട്ടില്ലാത്ത സമാജ്‌വാദി പാര്‍ട്ടി എം എ ല്‍എ മാരാകും ഉത്തര്‍പ്രദേശ് ഭരണത്തിന്‍റെ ഭാവി തീരുമാനിക്കുക. അഖിലേഷിനെയും മുലയത്തെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ നടത്തിവരികയാണ്. അഖിലേഷ് പാർട്ടി വിട്ടുപോകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :