സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോള്‍ രാജ്യത്തെ സഹായിച്ചത് കള്ളപ്പണം; തനിക്ക് കള്ളപ്പണം ആവശ്യമില്ലെന്നും അഖിലേഷ് യാദവ്

സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോള്‍ രാജ്യത്തെ സഹായിച്ചത് കള്ളപ്പണമെന്ന് അഖിലേഷ് യാദവ്

ലഖ്‌നൌ| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (16:14 IST)
രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യം ഉണ്ടായപ്പോള്‍ രാജ്യത്തെ സഹായിച്ചത് കള്ളപ്പണമാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സാമ്പത്തികവിദഗ്ധരുമായി സംസാരിക്കവെയാണ് അഖിലേഷ് യാദവ് തന്റെ നിലപാട് വ്യക്തമാക്കിയത്. കള്ളപ്പണം തനിയെ ഉണ്ടാകുന്നതല്ലെന്നും താന്‍ കള്ളപ്പണത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കിയത് രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കാന്‍ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം തനിയെ ഉണ്ടാകുന്നതല്ല. ആഗോളസാമ്പത്തികമാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നില്ല. അതിന് കാരണം, സമ്പദ്‌ വ്യവസ്ഥയ്ക്ക് സമാന്തരമായി കള്ളപ്പണം ഉണ്ടായിരുന്നു എന്നതാണ്. താന്‍ കള്ളപ്പണത്തിന് എതിരാണെന്നും തനിക്ക് അത് ആവശ്യമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ലഖ്‌നൌവില്‍ ഇന്തോ - മ്യാന്‍മര്‍ - തായ്‌ലന്‍ഡ് സൌഹൃദ കാര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അര്‍ദ്ധരാത്രിയില്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ആയിരുന്നു അഖിലേഷ് യാദവ് ഇങ്ങനെ പറഞ്ഞത്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് ബാങ്കുകളുടെ മുന്നിലും എ ടി എമ്മുകളുടെ മുന്നിലും ക്യൂ ആണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :