1000 മെഗാവാട്ടിന്റെ വമ്പന്‍ സോളാര്‍ പദ്ധതികളുമായി മോഡി സര്‍ക്കാര്‍

സോളാര്‍ പദ്ധതി, മോഡി സര്‍ക്കാര്‍, വൈദ്യുതി
ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (15:49 IST)
രാജ്യത്തേ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ ഊര്‍ജ്ജത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ വമ്പന്‍ സോളാര്‍ പദ്ധതികളുമായി മോഡി സര്‍ക്കാര്‍. കേന്ദ്ര-സംസ്ഥാന പദ്ധതികളില്‍പ്പെടുത്തി 1000 കോടി ചെലവ് പ്രതീക്ഷിക്കുന്ന 1000 മെഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

സൗരോര്‍ജ പാര്‍ക്കുകള്‍ മുതല്‍ വമ്പന്‍ സൌരോര്‍ജ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടാന്‍ പോകുന്നത്. 500 മെഗാ വാട്ട് ശേഷിയുള്ള 25 സൗരോര്‍ജ പാര്‍ക്കുകള്‍ക്കും 4,050 കോടി രൂപയുടെ കേന്ദ്രസഹായത്തോടെയുള്ള അള്‍ട്ര മെഗാ സോളാര്‍ പദ്ധതികള്‍ക്കും
പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കിയതായാണ് വിവരം.

സ്ഥലത്തിന് വിലക്കുറവുള്ള ഉള്‍പ്രദേശങ്ങളിലാണ് സോളാര്‍ പാര്‍ക്കുകള്‍ തുടങ്ങുക. എല്ലാ പാര്‍ക്കുകളെയും ബന്ധിപ്പിക്കുന്ന വൈദ്യുതി വിതരണ സംവിധാനവും ഇതോടൊപ്പം ഒരുക്കും. 2018ല്‍ പദ്ധതി പൂര്‍ത്തീകരിക്കുക എന്നതാണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തിന്റെ ഊര്‍ജ്ജ ലഭ്യതയ്ക്കായി ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി മോഡി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :