മോഡി സര്‍ക്കാര്‍ വന്നതോടെ കശ്മീരില്‍ ഭീകരവാദികളും എത്തി: രാഹുല്‍

  നരേന്ദ്ര മോഡി , കോണ്‍ഗ്രസ് , രാഹുല്‍ ഗാന്ധി , യുപിഎ സര്‍ക്കാര്‍
റാഞ്ചി| jibin| Last Modified ശനി, 6 ഡിസം‌ബര്‍ 2014 (19:21 IST)
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വന്നതോടെ കശ്മീരില്‍ ഭീകരവാദി ആക്രമണങ്ങള്‍ കുത്തനെ വര്‍ധിച്ചെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് കശ്മീരില്‍ വിനോദ സഞ്ചാരികളായിരുന്നു എത്തിയത്. എന്നാല്‍ ഇപ്പോള്‍ ആ സമാധാന അന്തരീക്ഷം നഷ്ടമായിരിക്കുന്നു. ഇന്ന് കശ്മീരില്‍ ഭീകരവാദികളാണ് കൂടുതലായും എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡി സര്‍ക്കാര്‍ നിലവില്‍ വന്നതോടെ ഭീകരവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചു. പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹം പറഞ്ഞത് പാക്കിസ്ഥാനെയും ചൈനയെയും വരുതിക്ക് നിര്‍ത്തുമെന്നായിരുന്നുവെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പായി വര്‍ഗീയ സംഘര്‍ഷം സൃഷിക്കുകയാണ് മോഡിയുടെ രീതിയെന്നും. ജനങ്ങളെ വര്‍ഗീയമായി തമ്മിലടിപ്പിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നത് പതിവാണെന്നും. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് ഇതൊക്കെ ഇതിന് ഉദ്ദാഹരണമാണെന്നും രാഹുല്‍ വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ പുരോഗതിയല്ല ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ജനങ്ങളെയാണ് അധികാരത്തിന് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരം നടത്താന്‍ മോഡിയെ ആണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം രാഹുല്‍ പറഞ്ഞു. ജാര്‍ഖണ്ഡില്‍ തിരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :