സഹരന്‍പൂര്‍ കലാപത്തിലെ ബിജെപിയുടെ പങ്ക്: റിപ്പോര്‍ട്ട് പക്ഷപാതപരം രാജ് നാഥ് സിംഗ്

ന്യുഡല്‍ഹി| Last Updated: തിങ്കള്‍, 18 ഓഗസ്റ്റ് 2014 (11:08 IST)
സഹരന്‍പൂര്‍ കലാപത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന അഞ്ചംഗ കമ്മിറ്റിയുടെ പക്ഷപാതപരവും അടിസ്ഥാനരഹിതവുമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജ് നാഥ് സിംഗ്.

കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചത് സമാജ് വാദി പാര്‍ട്ടിയാണ്. അതിനാല്‍ ഇതേ ഒന്നും പറയാനില്ല
രാജ്‌നാഥ് സിംഗ് റിപ്പോര്‍ട്ടിനെപ്പറ്റി പ്രതികരിച്ചു.

കഴിഞ്ഞ മാസം യുപിയിലെ സഹരന്‍ പൂരിലുണ്ടായ കലാപത്തെപ്പറ്റി അന്വേഷിക്കാന്‍ സംസ്ഥാനസ ര്‍ക്കാര്‍ അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അഖിലേഷ് യാദവിന് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ അക്രമം തടയാന്‍ പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടെന്നും സഹരന്‍പൂരിലെ
എംപിയും ബിജെപി നേതാവുമായ രാഘവ് ലഖന്‍പലിന് കലാപത്തില്‍ പ്രമുഖ പങ്കുണ്ടെന്നും പരാമര്‍ശമുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :