ഉത്തരേന്ത്യയില്‍ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 170 മരണം

ലഖ്നൌ:| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (09:44 IST)
ഉത്തരേന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 170 മരണം.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ യുപി, ഉത്തരാഖണ്ഡ്, അസം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.

ഉത്തരഖണ്ടില്‍ അന്‍പതിലേറെ പേരാണ്
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണമടഞ്ഞത്.ഉത്തര്‍പ്രദേശില്‍ 28 ഓളം പേര്‍ മരിക്കുകയും 200ഓളം ആളുകളെ കാണാതാകുകയും ചെയ്തു ഗംഗായും ബ്രഹ്മപുത്രയും
കരകവിഞ്ഞൊഴുകുകയാണ്. ബിഹാറിലേ ഒന്‍പത് ജില്ലകള്‍ വെള്ളപ്പൊക്കം അതിരൂക്ഷമാണ്.അരുണാചല്‍ പ്രദേശില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 89 ആയി.നേപ്പാളില്‍ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടുകള്‍ കവിഞ്ഞൊഴുകുകയാണ്. ഇത് ഉത്തരേന്ത്യന്‍ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണമാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിലും കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി ഇവിടുത്തേ
സാംബ ജില്ലയിലെ രാംഗഢില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാക്കിസ്ഥാനുമായുള്ള അതിര്‍ത്തിയിലെ 200 മീറ്ററോളം കമ്പിവേലി ഒലിച്ചുപോയി. ഇവിടുത്തെ സേനാ പോസ്റ്റുകള്‍ക്കും നാശനഷ്ടമുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :