ലയനമില്ല; അനാവശ്യ വിവാദം പാടില്ലെന്ന് പിബി

 പോളിറ്റ്ബ്യൂറോ , ന്യൂഡൽഹി , കമ്മ്യൂണിസ്റ്റ് പാർട്ടി , ലയനം
ന്യൂഡൽഹി| jibin| Last Modified ഞായര്‍, 17 ഓഗസ്റ്റ് 2014 (17:53 IST)
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം സംബന്ധിച്ച് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനമോ പുനരേകീകരണമോ പാർട്ടിയുടെ അജണ്ടയില്‍ ഇല്ലെന്നും കേന്ദ്ര നേതൃത്വം
വ്യക്തമാക്കി.

അവെയ്‌ലബിൾ പോളിറ്റ്ബ്യൂറോ യോഗം ചേർന്ന ശേഷമാണ് പിബി ഇക്കാര്യം വ്യക്തമാക്കിയത്. ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും കേന്ദ്ര നേതാക്കൾ പറയുന്നു.

സംഘടനാപരവും പ്രത്യയശാസ്ത്രപരവും രാഷ്ടീയവുമായ കാരണങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ പിളർപ്പിന് കാരണമായത്,​ ലയനമോ പുനരേകീകരണമോ,​ ഏതാണ് വേണ്ടതെന്ന് കാര്യത്തിൽ ഇതുവരെ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല,​
പ്രത്യയശാസ്ത്ര വിഷയത്തില്‍ പോലും സിപിഐക്ക് വ്യക്തതയില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലയന ചർച്ചകൾക്ക് സിപിഎം തടയിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :