മുംബൈ സ്ഫോടനം: രണ്ട് പ്രതികള്‍ക്ക് വധശിക്ഷ, അബു സലേമിനും കരിമുളള ഖാനും ജീവപര്യന്തം

1993 മുംബൈ സ്ഫോടനം: താഹിർ മെർച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ

1993 Mumbai Blasts ,  Abu Salem ,  Yakub Memon ,  അബു സലേം,  1993 മുംബൈ സ്ഫോടനം ,  യാക്കൂബ് മേമന്‍
മുംബൈ| സജിത്ത്| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (13:47 IST)
രാജ്യത്തെ നടുക്കിയ 1993 മുംബൈ സ്‌ഫോടനകേസില്‍ അബു സലേം, കരിമുള്ള ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും താ​ഹി​ർ മെ​ർ​ച്ച​ന്‍റ്, ഫി​റോ​സ് ഖാ​ൻ എ​ന്നി​വ​ർ​ക്കു വ​ധ​ശി​ക്ഷയും കോടതി വിധിച്ചു. മറ്റൊരു പ്രതിയായ റിയാസ് സിദ്ദീഖിക്ക് പത്ത് വര്‍ഷത്തെ തടവും കോടതി വിധിച്ചു.

വധശിക്ഷ ഒഴിവാക്കിയുള്ള വകുപ്പുകള്‍ മാത്രമേ അബു സലേമിനു നേരെ ചുമത്തുകയുള്ളൂ എന്ന നിബന്ധനയായിരുന്നു പോർച്ചുഗലില്‍ പൗരത്വമുള്ള അയാളെ അവിടെനിന്നു വിട്ടുകിട്ടുന്നതിനായി മുന്നോട്ട് വച്ചത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ യാക്കൂബ് മേമനുമായി ഗൂഢാലോചനയിൽ ഏർപ്പെട്ടതായി തെളിഞ്ഞതുകൊണ്ടാണ് താഹിർ മെർച്ചന്റിനും ഫിറോസ് ഖാനും കോടതി വധശിക്ഷ വിധിച്ചത്.

കേ​സി​ൽ അ​ബു​സ​ലേം ഉള്‍പ്പെടെ ആ​റു​പേ​രാണ് കു​റ്റ​ക്കാ​രെന്ന് പ്ര​ത്യേ​ക ടാ​ഡ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. 257 പേ​രു​ടെ മ​ര​ണ​ത്തി​നും 713 പേ​രു​ടെ പ​രി​ക്കി​നും ഇ​ട​യാ​ക്കി​യ സ്ഫോ​ട​ന പ​ര​ന്പ​ര ഉ​ണ്ടാ​യി 24 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് കോടതിയുടെ ഈ വി​ധി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :