ദുരൂഹത തുടരുന്നു; സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി - റിവോള്‍വറും, മൊബെല്‍ ഫോണും കണ്ടെത്തി

ന്യൂഡല്‍ഹി, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (18:05 IST)

Widgets Magazine
  Sonia Gandhi's , SPG commando , Congress , commando goes missing , police , Congress President , Rahul gahndhi , സോണിയ ഗാന്ധി , കോണ്‍ഗ്രസ് , ഡല്‍ഹി പൊലീസ് , സുരക്ഷാ ഉദ്യോഗസ്ഥന്‍ , രാകേഷ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. സോണിയയുടെ ഔദ്യോഗിക വസതിയായ ജന്‍പതില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന രാകേഷ് (31)നെയാണ് സെപ്റ്റംബർ മൂന്നു മുതല്‍ കാണാതായിരിക്കുന്നത്.

'ഓഫ്' ദിനമായിരുന്ന ഒന്നിന് രാകേഷ് ഡ്യൂട്ടിക്കെത്തിയത് ദുരൂഹത ഉണര്‍ത്തുന്നുണ്ട്. സഹപ്രവർത്തകരുമായി പതിവുപോലെ ഇടപെട്ട ഇയാൾ 11മണിയോടെ ഓഫിസിൽനിന്ന് പോവുകയും ചെയ്തു. ഇതാണ് സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. അതേസമയം, സര്‍വീസ് റിവോള്‍വറും, മൊബെല്‍ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചിട്ടാണ് രാകേഷ് പോയിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്നു രാകേഷിന്റെ അച്ഛന്‍ ഡല്‍ഹി പൊലീസിന് പരാതി നല്‍കി. സോണിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കാക്കിയിട്ടിട്ടും രക്ഷയില്ല; വിദ്യാര്‍ഥി സമരത്തിനിടെ വനിതാ പൊലീസിന്റെ മാറിടത്തിൽ കയറിപിടിച്ച് കമ്മീഷണർ - വീഡിയോ

സമരം ചെയ്യുന്ന വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മുതിര്‍ന്ന ...

news

നിങ്ങള്‍ അമേരിക്കയില്‍ നില്‍ക്കേണ്ടതില്ല; എട്ടിന്റെ പണിയേറ്റുവാങ്ങി ഇന്ത്യക്കാര്‍ - ഡിഎസിഎ റദ്ദാക്കി

ഒബാമ ഭരണകൂടം കൊണ്ടുവന്ന കുടിയേറ്റ നിയമമായ ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) ...

Widgets Magazine