ബംഗളൂരു|
Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (19:30 IST)
ബീഫ് വിവാദത്തില്‍ പരിഹാസവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. 'ഞാന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല. എന്നാല്‍ ഇന്നു മുതല്‍ ബീഫ് കഴിക്കാന്‍ തുടങ്ങും. അതില്‍ എന്താണ് കുഴപ്പം? എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്?'-
സിദ്ദരാമയ്യ ചോദിച്ചു.
ബീഫ് വിവാദം പോലുള്ള വിഷയങ്ങള്‍ രാജ്യത്ത് അസ്ഥിരതയുണ്ടാക്കുകയാണ്. രാജ്യത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.