പരിപ്പിന് പിന്നാലെ ഉള്ളിയും പൊള്ളുന്നു...!

ന്യൂഡല്‍ഹി| VISHNU N L| Last Updated: വ്യാഴം, 29 ഒക്‌ടോബര്‍ 2015 (20:04 IST)
രാജ്യത്ത് പരിപ്പ് വര്‍ഗങ്ങള്‍ക്ക് വിലവര്‍ധിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഉള്ളിവിലയും കുത്തനെ ഉയരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വിപണിയായ മഹാരാഷ്ട്രയിലെ ലസല്‍ഗോണില്‍ ഉള്ളി ശേഖരം കുറഞ്ഞതോടെയാണ് വര്‍ധിക്കാന്‍ തുടങ്ങിയത്. പ്രതിസന്ധി മറികടക്കാന്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കാം തുടങ്ങിയിട്ടുണ്ട്.

ഈവര്‍ഷം 25 മുതല്‍ 30 ശതമാനംവരെ ഉള്ളിയുടെ ഉത്പാദനത്തില്‍ കുറവുണ്ടാകുമെന്ന വിലയിരുത്തലുണ്ട്. അതിനാല്‍ വില ഇനിയും കുത്തനെ കൂടുമെന്നു തന്നെയാണ് വ്യാപാരികള്‍ പറയുന്നത്. കിലോഗ്രാമിന് 32 രൂപ നിരക്കിലാണ് ലസല്‍ഗോണില്‍ ഇപ്പോള്‍ വില്പന.

ആഗസ്തില്‍ കിലോഗ്രാമിന് 57 രൂപവരെ ലസല്‍ഗോണില്‍ ഉള്ളിവില ഉയര്‍ന്നിരുന്നു. കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഇറക്കുമതി വര്‍ധിപ്പിക്കുയും ചെയ്തതിനെതുടര്‍ന്ന് വില 25 രൂപയിലെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :