സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ വീരചരമം പ്രാപിച്ച മലയാളി ജവാന് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്

ന്യൂഡൽഹി| JOYS JOY| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (14:01 IST)
സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ വീരചരമം പ്രാപിച്ച മലയാളിജവാന്‍ ബി സുധീഷിന്റെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്. രാവിലെ പതിനൊന്നു മണിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും എത്തിയിരുന്നില്ല.

അതേസമയം, സിയാച്ചിനില്‍ മരിച്ച മറ്റ് ജവാന്മാരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ അതാത് സംസ്ഥാനങ്ങളിലെ റസിഡന്‍റ് കമ്മീഷണർമാർ എത്തിയിരുന്നു. അവർ മൃതദേഹത്തിൽ ആദരമർപ്പിക്കുകയും ചെയ്തു.

മോശമായ കാലാവസ്ഥയെ തുടര്‍ന്ന് ആറു ദിവസം മുമ്പ് സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ ലേയിലെ ബേസ് ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് ഇന്നു രാവിലെ ഡൽഹിയിലെത്തിച്ചത്.

സുബേദാർ നാഗേശ, ലാൻസ് നായിക് ഹനുമന്തപ്പ, സിപോയ് മഹേഷ് (കർണാടക), ഹവിൽദാർ ഏലുമലൈ, സിപോയ് ഗണേശൻ, സിപോയ് രാമമൂർത്തി, ലാൻസ് ഹവിൽദാർ എസ്. കുമാർ (തമിഴ്നാട്), സിപോയ് മുഷ്താഖ് അഹമ്മദ് (ആന്ധ്ര), സിപോയ് സൂര്യവംശി (മഹാരാഷ്ട്ര) എന്നിവരാണ് ഹിമപാതത്തിൽ മരിച്ച മറ്റ് സൈനികർ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :