നാദാപുരത്ത് ആറു വയസുകാരിയെ വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചു

കോഴിക്കോട്| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (10:35 IST)
നാദാപുരം പാറക്കടവില്‍ എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. പ്രതിഷേധവുമായി നാട്ടുകാരും രക്ഷിതാക്കളും സ്‌കൂള്‍ ഉപരോധിക്കുന്നു.

മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. 10 ക്ലാസ് വിദ്യാര്‍ഥികളാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതി. ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇക്കാര്യം സ്കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. പെണ്‍കുട്ടിയെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :