ശാരദ ചിട്ടി തട്ടിപ്പ് കേസ്: അന്വേഷണം മമതയിലേക്കും ?

ന്യൂഡല്‍ഹി| Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (18:54 IST)
പ്രമാദമായ ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം മമത ബാനര്‍ജിയിലേക്കും നീളുന്നതായി സൂചന.2013ലെ
മാര്‍ച്ചില്‍ മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ മുകുള്‍ റോയിക്കൊപ്പം ശാരദ ചിട്ടി കമ്പനി ഉടമ സുദീപ്ത സെന്നിനെ കണ്ടുവെന്നു കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുണാല്‍ ഘോഷ് ആരോപിച്ചിരുന്നു. ഈ ആരോപണത്തെത്തുടര്‍ന്നാ‍ണ് സി ബി ഐ അന്വേഷണം എന്നാണ് സൂചന.

കേസില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണു കുണാല്‍ ഘോഷിനെ അറസ്റ്റ് ചെയ്തത്.നേരത്തെ മമത ബാനര്‍ജി റെയില്‍വെ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ശാരദ ഗ്രൂപ്പുമായി ഐആര്‍സിടിസിയും തമ്മില്‍ ഇടപാടുകള്‍ നടന്നിരുന്നതായി സിബിഐ അന്വേഷണത്തില്‍ പുറത്ത് വന്നിരുന്നു. വിനോദസഞ്ചാര പദ്ധതിയുമായി ബന്ധപ്പെട്ട് ഐആര്‍സിടിസി ചിട്ടിക്കമ്പനിയുമായി 2010ല്‍ കരാര്‍ ഒപ്പിട്ടതായും സി ബി ഐ കണ്ടെത്തി ഈ കണ്ടെത്തലുകളും മമതയിലേക്ക് അന്വേഷണം നീളാന്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :