പാമോയിൽ: അന്വേഷണം നേരിടാന്‍ തയ്യാറെന്ന് ചെന്നിത്തല

 പാമോയിൽ കേസ്‌ , ചെന്നിത്തല , സുപ്രീംകോടതി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (14:16 IST)
പാമോയിൽ അഴിമതി കേസ്‌ ഏത്‌ ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെയെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ പറഞ്ഞു. പാമോയിൽ കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം മാദ്ധ്യമ പ്രവർത്തകരുടെ വ്യാഖ്യാനം മാത്രമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

പാമോയിൽ കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്‌ നഷ്ടമൊന്നും വരുത്തി വെച്ചിട്ടില്ലെന്നും. ഗുണകരമായ തീരുമാനമാണ്‌ അന്ന്‌ യുഡിഎഫ് കൊക്കൊണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം പാമോയിൽ ഇടപാടില്‍ സുപ്രീംകോടതി നടത്തിയ പരാമർശത്തെ തുടർന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക്‌ അധികാരത്തിൽ തുടരാൻ ധാർമിക അവകാശം ഇല്ലാതായെന്നും രാജിവെച്ച് അന്വേഷണം നേരിടണമെന്നും കൊടിയേരി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :