കേരളത്തേക്കാൾ മികച്ച ഭരണം ത്രിപുരയിൽ, സാക്ഷരതയുടെ കാര്യത്തിലും ഒന്നാമത്; മുഖ്യശത്രു ബിജെപിയെന്ന് യെച്ചൂരി

ഞായര്‍, 21 ജനുവരി 2018 (16:54 IST)

അനുബന്ധ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടു സഹകരിച്ച് മുന്നേറണമെന്ന കാര്യത്തിൽ കരട് രാഷ്ട്രീയ പ്രമേയത്തിന്മേല്‍ സിസിയില്‍ വോട്ടെടുപ്പു നടന്നെന്നു സ്ഥിരീകരിച്ചു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ബിജെപിയാണു മുഖ്യശത്രുവെന്നു സീതാറാം യച്ചൂരി വാർത്താസമ്മേളനത്തിൽ ആവര്‍ത്തിച്ചു. 
 
സാക്ഷരതയുടെ കാര്യത്തിൽ ത്രിപുര, കേരളത്തെ കടത്തിവെട്ടിയെന്ന് പറഞ്ഞ യച്ചൂരി, ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം ത്രിപുരയിലേതാണെന്നും അഭിപ്രായപ്പെട്ടു. യച്ചൂരിയുടെ രേഖയ്ക്കെതിരായി കേരളം നിലപാടെടുത്തതിനെയാണ് അദ്ദേഹം വിമർശിച്ചത്. 
 
പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാനുള്ള അധികാരമുണ്ട്. ദേശീയതയുടെ പേരില്‍ ബിജെപി ഹിന്ദുത്വം അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. ത്രിപുരയില്‍ സിപിഎം നേരിടാന്‍ പോകുന്നത് വാട്ടര്‍ലൂ ആണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ മുഖ്യശത്രുവാക്കിയുള്ള കരട് രേഖയാണ് വോട്ടെടുപ്പിലൂടെ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നും തീരുമാനിച്ചതായി യെച്ചൂരി വിശദമാക്കി.
 
യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകൾ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ (സിസി) വോട്ടിനിട്ടാണ് തീരുമാനത്തിലെത്തിയത്. കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷ നിലപാടാണു സിസിയിൽ വിജയിച്ചത്. വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ സിപിഐഎം ജനറല്‍ സെക്രട്ടറി രാജി സന്നദ്ധത പോളിറ്റ് ബ്യൂറോയില്‍ അറിയിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.
 
വോട്ടെടുപ്പിൽ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങൾ പിന്തുണച്ചപ്പോൾ യച്ചൂരിക്കു കിട്ടിയത് 31 വോട്ടുമാത്രം. കേരളത്തിൽനിന്നുള്ള സിസി അംഗങ്ങൾ കാരാട്ടിനെയാണു പിന്തുണച്ചത്. ജനറല്‍ സെക്രട്ടറിയുടെ കരട് പ്രമേയം തള്ളുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിയമസഭയിലെ കൈയ്യാങ്കളി; കേസ് പിൻവലിക്കാൻ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

ബാർകോഴ വിവാദസമയത്തു കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷമായ ...

news

ബിഗ് സല്യൂട്ട്! - ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സച്ചിന്റെ അഭിനന്ദനം

കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പ് കിരീടം തുടര്‍ച്ചയായി രണ്ടാം തവണയും സ്വന്തമാക്കിയ ...

Widgets Magazine