കോൺഗ്രസ് ബന്ധം; യെച്ചൂരിയുടെ നിലപാടിനെ തള്ളി കേന്ദ്ര കമ്മിറ്റി, സീതാറാം യെച്ചൂരി സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഞായര്‍, 21 ജനുവരി 2018 (15:11 IST)

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടു സഹകരിച്ച് മുന്നേറണമെന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തള്ളി സിപിഎം. യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകൾ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ (സിസി) വോട്ടിനിട്ടാണ് തീരുമാനത്തിലെത്തിയത്. 
 
കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷ നിലപാടാണു സിസിയിൽ വിജയിച്ചത്. വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ സിപിഐഎം ജനറല്‍ സെക്രട്ടറി രാജി സന്നദ്ധത പോളിറ്റ് ബ്യൂറോയില്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  
 
വോട്ടെടുപ്പിൽ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങൾ പിന്തുണച്ചപ്പോൾ യച്ചൂരിക്കു കിട്ടിയത് 31 വോട്ടുമാത്രം. കേരളത്തിൽനിന്നുള്ള സിസി അംഗങ്ങൾ കാരാട്ടിനെയാണു പിന്തുണച്ചത്. ജനറല്‍ സെക്രട്ടറിയുടെ കരട് പ്രമേയം തള്ളുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിയമസഭയിലെ കൈയ്യാങ്കളി; കേസ് പിൻവലിക്കാൻ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

ബാർകോഴ വിവാദസമയത്തു കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷമായ ...

news

ബിഗ് സല്യൂട്ട്! - ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സച്ചിന്റെ അഭിനന്ദനം

കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പ് കിരീടം തുടര്‍ച്ചയായി രണ്ടാം തവണയും സ്വന്തമാക്കിയ ...

news

ബൽറാമിന് പെരുത്തനന്ദി; എകെജിയുടെ 'എന്റെ ജീവിത കഥ' ചൂടപ്പം പോലെ വിറ്റുതീർന്നു

എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച വി ടി ബൽറാം എം എൽ എയ്ക്ക് പരിഹാസരൂപേണ നന്ദി പറഞ്ഞ് ...

news

പതിനാലുകാരന്റെ കൊലപാതകം; അമ്മ ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും

കൊട്ടിയത്തു പതിനാലുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അമ്മ ജയമോളുടെ ...

Widgets Magazine