Widgets Magazine Widgets Magazine

കോടതിവിധിക്ക് കാതോര്‍ത്ത് കോവത്തൂര്‍; ശശികലയ്ക്കെതിരായ കേസില്‍ സുപ്രിംകോടതി വിധി ഇന്ന്

ചെന്നൈ, ചൊവ്വ, 14 ഫെബ്രുവരി 2017 (08:52 IST)

Widgets Magazine

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. വിധി ഈയാഴ്ചയുണ്ടാകുമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. കേസില്‍ ശശികലയെ കുറ്റവിമുക്‌തയാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ അന്‍പഴകനുമാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
 
കോടതിവിധി എതിരായാല്‍ ശശികലയുടെ രാഷ്ട്രീയഭാവിയെത്തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. അങ്ങനെയുണ്ടായാല്‍ അത് പനീര്‍സെല്‍‌വം വിഭാഗത്തിന് വലിയ വിജയമായി മാറുകയും ചെയ്യും. 
 
അതേസമയം, തമിഴ്നാട് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. സഭയില്‍ ഇരുകൂട്ടര്‍ക്കും കരുത്ത് തെളിയിക്കാനുള്ള സാഹചര്യം ഇതോടെ ഉരുത്തിരിയും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലഹോറില്‍ ചാവേറാക്രമണം; 18 മരണം, നിരവധി പേർക്കു ഗുരുതര പരുക്ക്

പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ചാവേറുകളുടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധ റാലി ...

news

ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടു; യുവതി ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി

സംഭവത്തിൽ പദ്മാവതി സ്വദേശിയായ നാഗമണിയേയും ഭർത്താവ് രമവത് ജയറാമിനേയും പൊലീസ് അറസ്റ്റ് ...

news

കശ്മീര്‍: ഷോപിയാന്‍ നഗരത്തിലും കുല്‍ഗാം ജില്ലയിലും കര്‍ഫ്യൂ

കൂടുതല്‍ സുരക്ഷാസേനയെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് ...

news

ഒപി‌എസ് ക്യാമ്പിലേക്ക് ശശികല പക്ഷക്കാരുടെ ഒഴുക്ക് തുടരുന്നു!

മധുര എം എല്‍ എ ശരവണനും മധുര എം പി ഗോപാലകൃഷ്ണനും മുഖ്യമന്ത്രി ഒ പനീര്‍സെല്‍‌വത്തിന് ...

Widgets Magazine Widgets Magazine