ഒപി‌എസ് ക്യാമ്പിലേക്ക് ശശികല പക്ഷക്കാരുടെ ഒഴുക്ക് തുടരുന്നു!

മധുര എംഎല്‍എ ശരവണനും മധുര എം പി ഗോപാലകൃഷ്ണനും ഒപി‌എസ് ക്യാംപില്‍

Sasikalaa, OPS, Panneerselvam, Chennai, Tamilnadu, Mammootty, ശശികല, ഒപി‌എസ്, പനീര്‍സെല്‍‌വം, ചെന്നൈ, തമിഴ്നാട്, മമ്മൂട്ടി
Last Modified തിങ്കള്‍, 13 ഫെബ്രുവരി 2017 (20:50 IST)
മധുര എം എല്‍ എ ശരവണനും മധുര എം പി ഗോപാലകൃഷ്ണനും മുഖ്യമന്ത്രി ഒ പനീര്‍സെല്‍‌വത്തിന് പിന്തുണ പ്രഖ്യാപിച്ചു. എട്ട് എം എല്‍ എമാരുടെയും 12 എം പിമാരുടെയും പിന്തുണയാണ് ഒ പി എസിന് ഇപ്പോഴുള്ളത്. ക്യാമ്പില്‍ നിന്ന് ഒ പി എസ് ക്യാമ്പിലേക്ക് നേതാക്കളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വവും ഏറുകയാണ്.

ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ചൊവ്വാഴ്ച രാവിലെ 10.30ന് സുപ്രീം കോടതി വിധി പറയുന്ന പശ്ചാത്തലത്തിലാണ് പനീര്‍സെല്‍‌വത്തിന് പിന്തുണയേറുന്നത് എന്നത് കൌതുകകരമായ കാഴ്ചയാണ്. അതേസമയം, കൂടുതല്‍ എല്‍ എം എമാരും എം പിമാരും പനീര്‍സെല്‍‌വം പക്ഷത്തേക്ക് വരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.

എന്നാല്‍, കൂവത്തൂരില്‍ എം എല്‍ എമാര്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന ശശികല ഈ തിരിച്ചടികളിലൊന്നും പതറാതെ നിലകൊള്ളുകയാണ്. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള കരുത്ത് തനിക്കും പാര്‍ട്ടിക്കുമുണ്ടെന്ന് ശശികല മാധ്യമങ്ങളോട് പ്രതികരിച്ചു. എം എല്‍ എമാരെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഒ പി എസ് ആരോപിച്ചതുകൊണ്ടാണ് താന്‍ കൂടി അവര്‍ക്കൊപ്പം ‘തടങ്കലില്‍’ കഴിയാന്‍ തയ്യാറായതെന്ന് ശശികല പരിഹസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :