ശശികലയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; നാലുവര്‍ഷം തടവ്; ഒ പി എസ് ക്യാമ്പില്‍ വിജയാഹ്ലാദം

ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്, ജസ്റ്റിസ് അമിതാവ് റോയ്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 14 ഫെബ്രുവരി 2017 (10:42 IST)
അനധികൃത സ്വത്തു സമ്പാദനകേസില്‍ കുറ്റക്കാരി. ഹൈക്കോടതി വിധി റദ്ദു ചെയ്ത സുപ്രീംകോടതി വിചാരണക്കോടതി വിധി നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. വിചാരണക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. 1000 പേജുള്ള വിധിന്യായമാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

കേസില്‍ ശശികലയെ കുറ്റവിമുക്‌തയാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ അന്‍പഴകനുമാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കോടതിവിധി ശശികലയ്ക്ക് എതിരായ സാഹചര്യത്തില്‍ പനീര്‍സെല്‍വം വിഭാഗത്തിന് അത് വന്‍ വിജയമായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :