‘ഹിന്ദു പാകിസ്ഥാൻ‘ പ്രയോഗത്തിൽ ശശി തരൂരിനെതിരെ കൊൽക്കത്ത ഹൈക്കോടതി കേസെടുത്തു

Sumeesh| Last Updated: ശനി, 14 ജൂലൈ 2018 (15:53 IST)
വിവാദമായ ഹിന്ദു പാകിസ്ഥാൻ പരാമർശത്തിൽ കോൺഗ്രസ് എം പി ശശി തരൂരിനെതിരെ കൊൽക്കത്ത ഹൈക്കോടതി കേസെടുത്തു. പ്രസ്ഥാവന ഭരനഘടനയെ അവഹേളിക്കുന്നതാണെന്നും മതവികാരം വൃണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി സുമിത് ചൌധരി എന്ന അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതി കേസെടുത്തത്.

തരൂരിന്റെ പ്രസ്ഥാവന കോൺഗ്രസിനകത്ത് പോലും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കോൺഗ്രസ് നേതാക്കൾ വിമർശനം നടത്തുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം എന്നാണ് ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. എന്നാൽ നിരവധി പേർ പ്രസ്ഥവനയെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു.

2019ലും ബി ജെ പിയെ അധികാരത്തിലെത്തിച്ചാൽ അവർ ഭരണഘടന തിരുത്തുമെന്നും ഇന്ത്യ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമില്ലാത്ത ഹിന്ദു പാകിസ്ഥാനായി മാറും എന്നായിരുന്നു ശശി തരൂരിന്റെ പരാമർശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :