‘ആടിന്റെ തലയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്’; രജനികാന്തിനെ വിമര്‍ശിച്ച് ശരത്കുമാര്‍ രംഗത്ത്

‘ആടിന്റെ തലയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്’; രജനികാന്തിനെ വിമര്‍ശിച്ച് ശരത്കുമാര്‍ രംഗത്ത്

 sarath kumar , rajinikanth , Cinema , tamil , chennai , ശരത്കുമാര്‍ , രജനികാന്ത് , ബാബ സിനിമ , ആത്മീയ വാദി
ചെന്നൈ| jibin| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2018 (15:52 IST)
രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിയ രജനികാന്തിനെതിരെ വിമര്‍ശനവും പരിഹാ‍സവുമായി നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത്കുമാര്‍ രംഗത്ത്.

രജനികാന്ത് കൈകൊണ്ട് കാട്ടുന്ന മുദ്ര ബാബ സിനിമയിലെ മുദ്രയല്ല. ഇതിന് ആത്മീയതയുമായി യാതൊരു ബന്ധവുമില്ല. ഇതൊരു രഹസ്യ സംഘത്തിന് നല്‍കുന്ന പ്രത്യേക തരത്തിലുള്ള മുദ്രയാണ്. ആടിന്റെ തലയാണ് അദ്ദേഹം ഈ മുദ്രയിലൂടെ ഉദ്ദേശിക്കുന്നതെന്നും ശരത്‌കുമാര്‍ ആരോപിച്ചു.

ആത്മീയ രാഷ്ട്രീയമെന്ന് പറഞ്ഞ് രജനീ ജനങ്ങളെ കബളിപ്പിക്കുകയാണ്. താനും ആത്മീയ വാദിയാണ്. എന്നാല്‍ രാഷ്ട്രീയംപറയുമ്പോള്‍ അത് വിളിച്ചുപറഞ്ഞ് നടക്കാറില്ലെന്നും ശരത്‌കുമാര്‍ പറഞ്ഞു.

പണ്ടൊരു തെരഞ്ഞെടുപ്പ് കാലത്ത് ദൈവത്തിനുപോലും തമിഴ്നാടിനെ രക്ഷിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ് അമേരിക്കയിലേക്ക് ഭയന്നോടിയ അദ്ദേഹം ഭരണം മാറിയ ശേഷമാണ് പിന്നീട് തിരിച്ചു വന്നതെന്നും ശരത്കുമാര്‍ പരിഹസിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :