സായി കേന്ദ്രങ്ങളുടെയും നിലവാരം പരിശോധിക്കാന്‍ എട്ടംഗ സമിതി രൂപീകരിച്ചു

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 8 ജൂലൈ 2015 (18:28 IST)
ഇന്ത്യയിലെ മുഴുവന്‍
സായി കേന്ദ്രങ്ങളുടെയും നിലവാരം പരിശോധിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം എട്ടംഗ സമിതി രൂപീകരിച്ചു.
ആലപ്പുഴ സായി കേന്ദ്രത്തിലെ താരങ്ങള്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി.


കായിക താരങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന്
മരിച്ച താരത്തിന്‍റെ മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.മുന്‍ അത്‌ലറ്റ് അശ്വനി നാച്ചപ്പയാണ് സമിതിയ്ക്ക് നേതൃത്വം നല്‍കുക. ഗോപി ചന്ദ്, ജസ്പാല്‍ സന്ദു, മാളവ് ഷറഫ്, ഭോഗേശ്വര്‍ ഭറുവ, കെ.പി മോഹനന്‍, ഭല്‍ദേവ് സിങ്, നീന പി നായക്ക് എന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.
എല്ലാ മേഖലകളിലുമുള്ള സായി കേന്ദ്രങ്ങളിലും സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :