കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്; അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിനുണ്ടാകും

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 7 ജൂലൈ 2015 (18:29 IST)
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിനകം പുറപ്പെടുവിക്കും. ഇതിന്റെ ഭാഗമായി ജൂലൈ 31നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിന്റേതാണ് തീരുമാനം.

വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി അടുത്തമാസം വീണ്ടും സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കാനും ധാരണയായിട്ടുണ്ട്. വാണിജ്യ ഖനനത്തിനും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. എന്നാല്‍, സാധാരണ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ളെന്നും വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

ആറു സംസ്ഥാനങ്ങളില്‍ കേരളം, ഗോവ, ഗുജറാത്ത്, തമിഴ്നാട് എന്നിവയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിഷയത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കാനുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ 2014 മാര്‍ച്ച് 10നാണ് കരടു വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :