യുവാക്കളെ ആകര്‍ഷിക്കാന്‍ ആര്‍എസ്എസ് നിക്കര്‍ ഉപേക്ഷിക്കുന്നു

ആര്‍എസ്എസ് , നിക്കര്‍ ,  യൂണിഫോം , മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി| jibin| Last Updated: ബുധന്‍, 4 നവം‌ബര്‍ 2015 (14:18 IST)
സംഘടനയിലേക്ക് യുവാക്കളെ കൂടുതലായി ആകര്‍ഷിക്കുന്നതിനായി പാരമ്പരാഗത ഡ്രസ് കോഡായ നിക്കര്‍ മാറ്റാന്‍ ആര്‍എസ്എസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിക്കറിന് പകരം പാന്റ്സാക്കാനാണ് നിലവിലെ തീരുമനം. വെള്ള ടി ഷര്‍ട്ടും കറുത്ത പാന്റും ഇപ്പോള്‍ ഉപോയോഗിക്കുന്ന തൊപ്പിയുമാണ് ആദ്യ പരിഗണനയില്‍ ഉളളത്.

നിക്കര്‍ ധരിക്കാന്‍ മടിയായ കാരണം ആര്‍എസ്എസിലേക്ക് യുവാക്കളെത്താന്‍ മടിക്കുന്നുവെന്ന കണ്ടെത്തെലുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതേസമയം, യൂണിഫോം വിഷയത്തില്‍ രണ്ട് അഭിപ്രായക്കാരുണ്ട്. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ഭയ്യാജി ജോഷിയും യൂണിഫോം മാറണമെന്ന ആവശ്യക്കാരാണ്. മാര്‍ച്ചില്‍ നാഗ്‌പൂരില്‍ ചേരുന്ന ഉന്നത തല സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയില്‍ ഈ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

വെള്ള ടി ഷര്‍ട്ടും കറുത്ത പാന്റും ഇപ്പോള്‍ ഉപോയോഗിക്കുന്ന തൊപ്പിയും, വെള്ള കാന്‍വാസ് ഷൂവും, കാക്കി സോക്‌സിനുമാണ് മുന്തിയ പരിഗണന നല്‍കുന്നത്. കാക്കിയോ നീലയോ ചാര നിറമോ കലര്‍ന്ന പാന്റ്‌സോ അടങ്ങിയ ഡ്രസ് കോഡായിരിക്കും രണ്ടാമത്തായി പരിഗണനയില്‍ ഉളളത്. കറുത്ത ലെതര്‍ ഷൂ, കാക്കി സോക്‌സ്, കാന്‍വാസ് ബെല്‍റ്റ് കറുത്ത തൊപ്പി തുടങ്ങിയ ഇതോടോപ്പം പരിഗണിച്ചേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :