പിണറായിയുടെ ആര്‍എസ്എസ്- ബിജെപി വിരോധം അവസരവാദം: മുഖ്യമന്ത്രി

സിപിഎം , ഉമ്മന്‍ചാണ്ടി , പിണറായി വിജയന്‍ , കോണ്‍ഗ്രസ് , ബിജെപി
വയനാട്| jibin| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (09:41 IST)
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. പിണറായിയുടെ ആര്‍എസ്എസ്- ബിജെപി വിരോധം അവസരവാദമാണ്. 1977ല്‍ ജനസംഘത്തോടൊപ്പം നിന്ന് മത്സരിച്ചവരാണ് സിപിഎമ്മുകാര്‍.
സി.പി.എമ്മിനെ പോലെ അവസരത്തിനൊത്ത് കോണ്‍ഗ്രസ് നയം മാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

1977ല്‍ ജനസംഘത്തോടൊപ്പം നിന്ന് മത്സരിച്ച സിപിഎം കനത്ത പരാജയം നേരിട്ടതും 77ലെ തെരഞ്ഞെടുപ്പിലാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നുളള സിപിഎം നിലപാട് സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസിന്റെ ശക്തമായ ഘടക കക്ഷിയാണ് മുസ് ലിം ലീഗ്. ലീഗിനോടുള്ള അവഹേളനങ്ങള്‍ക്ക് സിപിഎം മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്കെതിരെ പിണറായി വിജയന്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ബിജെപിയുടെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ മുഖ്യമന്ത്രി ഒന്നും പറയാറില്ലെന്നും. സിപിഎമ്മിനെ തകര്‍ക്കാന്‍ ബിജെപിയോട് മൃദസമീപനം പുലര്‍ത്തുകയാണ് ഉമ്മന്‍ചാണ്ടിയെന്നാണ് പിണറായി പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :