അറുപത് വയസ് കഴിഞ്ഞവർ രാഷ്ട്രീയം മതിയാക്കണം: അമിത് ഷാ

 അമിത് ഷാ , ആർഎസ്എസ് , ബിജെപി , രാഷ്ട്രീയം മതിയാക്കണം
മദ്ധ്യപ്രദേശ്| jibin| Last Modified ഞായര്‍, 15 നവം‌ബര്‍ 2015 (11:29 IST)
അറുപത് വയസ് കഴിഞ്ഞവർ രാഷ്ട്രീയം മതിയാക്കി സാമുഹ്യ പ്രവർത്തനത്തിന് സജ്ജരാകണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ഇത് എല്ലാവരും ഉറപ്പായും പാലിക്കേണ്ടതാണ്. ആർഎസ്എസ് പ്രചാരകനായിരുന്ന നാനാജി ദേശ്‌മുഖ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ അറുപത് വയസ് കഴിഞ്ഞവർ രാഷ്ട്രീയം മതിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മദ്ധ്യപ്രദേശിലെ ചിത്രകൂഡിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് മുതിർന്ന നേതാക്കൾക്കെതിരെ ഷാ പരോക്ഷ മുന്നറിയിപ്പ് നൽകിയത്. അതേസമയം, അറുപത് കഴിഞ്ഞവർ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറണെന്ന് അമിത് ഷാ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. മാധ്യമങ്ങൾ അമിത് ഷായുടെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും ബിജെപി വ്യക്തമാക്കി.

താന്‍ നാനാജി ദേശ്മുഖിനെ മാതൃകയാക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നു അമിത് ഷാ ട്വിറ്ററിലൂടെ പറഞ്ഞു. ചില മാദ്ധ്യമങ്ങൾ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. അറുപത് കഴിഞ്ഞവർ രാഷ്ട്രീയം മതിയാക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഹാർ തോൽവിയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച മുതിര്‍ന്ന നേതാവ് എൽകെ അദ്വാനി അടക്കമുളള മുതിർന്ന നേതാക്കൾക്ക് പരോക്ഷ മുന്നറിയിപ്പെന്നോണമായിരുന്നു ഷായുടെ പ്രസ്താവനയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :