അഭിറാം മനോഹർ|
Last Modified ശനി, 5 സെപ്‌റ്റംബര്‍ 2020 (10:35 IST)
നടൻ സുശാന്ത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. റിയ ചക്രബർത്തിയോട് പോലീസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ഇതുവരെ 7 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷൗവിക്കിനെയും സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ
ലഹരി കടത്തുകാര്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.