കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ചു

കണ്ണൂര്‍| എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (15:15 IST)
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗി തൂങ്ങിമരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ ചാല സ്വദേശി രവീന്ദ്രന്‍ എന്ന അറുപതുകാരനാണ് തൂങ്ങിമരിച്ചത്.

കോവിഡ് രോഗം ബന്ധിച്ച ഇയാളെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ക്ക് പരിശോധന നടത്തിയതും ഫലം പോസിറ്റീവ് എന്ന സ്ഥിരീകരിച്ചതും.

എന്നാല്‍ ഇന്ന് രാവിലെ പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ എത്തിയപ്പോള്‍ ഇയാളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കോവിഡ് രോഗം ബാധിച്ചതിലുള്ള വിഷമത്താലാവാം ഇയാള്‍ ഈ കടുംകൈ ചെയ്തതെന്ന് പോലീസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :