ആറുമാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 140 പേര്‍; കൂടുതലും 20നു താഴെ പ്രായമുള്ളവര്‍

ശ്രീനു എസ്| Last Updated: വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (12:01 IST)
ആറുമാസത്തിനിടെ കേരളത്തില്‍ ചെയ്തത് 140 പേര്‍. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ദിശ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം ഉള്ളത്. ആത്മഹത്യ ചെയ്തവരില്‍ ഏറെപ്പേരും 13നും 18നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ഈ വര്‍ഷം ജനുവരിമുതല്‍ ജൂണ്‍ വരെയുള്ള പഠനമാണ് ദിശ നടത്തിയത്.

വളരെ നിസാരകാര്യങ്ങള്‍ക്കാണ് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. മൊബൈല്‍ ഫോണ്‍ നല്‍കാത്തതും, പരീക്ഷയിലെ തോല്‍വിയും, ബൈക്ക് വാങ്ങി നല്‍കാത്തതുമൊക്കെയാണ് കാരണങ്ങള്‍. ഏറ്റവും കൂടുതല്‍ കൗമാരക്കാര്‍ ആത്മഹത്യ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 22പേരാണ് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്ത് 20പേരാണ് ആത്മഹത്യ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :