സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 27 നവംബര്‍ 2021 (19:35 IST)
സഹകരണമേഖലയിലെ ബാങ്കുകളില്‍ ആര്‍ബിഐ കൊണ്ടുവാരാന്‍ പോകുന്ന പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. സഹകരണ മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യത്തെ പറ്റി അറിയിച്ചത്. ആര്‍ബിഐയുടെ തീരുമാനം ഫെഡറല്‍ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല ഇന്‍ഷുറന്‍സ് പരിരക്ഷ വിഷയങ്ങളെ പറ്റി തെറ്റായ വിവരങ്ങളാണ് ആര്‍ബിഐ നല്‍കുന്നതെന്നു അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ആര്‍ബിഐക്ക് നിവേദനം നല്‍കുമെന്നും സമാന ആശയക്കുഴപ്പങ്ങളുള്ള സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.