സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 27 നവംബര്‍ 2021 (18:27 IST)
ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാന്‍ കിസാന്‍ മോര്‍ച്ച. കിസാന്‍ മോര്‍ച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. അടുത്തമാസം നാലിനാണ് അടുത്ത യോഗം. പ്രധാനമന്ത്രിക്ക് ആറ് ആവശ്യങ്ങള്‍ കാട്ടി കത്തെഴുതിയിട്ടുണ്ട്. എന്നാല്‍ ഇതിന് മറുപടി വന്നിട്ടില്ല. കര്‍ഷകരുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു. മിനിമം താങ്ങുവിലയുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് കര്‍ഷകരുടെ ആവശ്യം.