ഒന്നും കാണാന്‍ പറ്റുന്നില്ലെന്ന് അംപയര്‍; നിതിന്‍ മേനോനോട് കുപിതനായി അശ്വിന്‍ (വീഡിയോ)

രേണുക വേണു| Last Modified ശനി, 27 നവം‌ബര്‍ 2021 (17:19 IST)

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം അംപയര്‍ നിതിന്‍ മേനോനുമായി തര്‍ക്കിച്ച് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. അശ്വിന്‍ ബൗള്‍ ചെയ്ത ശേഷം മുന്നിലേക്ക് വരുന്നതിനാല്‍ (റണ്‍ അപ്പിന് ശേഷമുള്ള ഫോളോ ത്രൂ) ബാറ്റര്‍ പന്ത് നേരിടുന്നത് തനിക്ക് കാണാനില്ലെന്ന് നിതിന്‍ മേനോന്‍ പറഞ്ഞു. കാഴ്ച മറയ്ക്കുന്ന രീതിയില്‍ ഫോളോ ത്രൂ എടുക്കരുതെന്ന് അശ്വിനോട് നിതിന്‍ മേനോന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍, ബൗളിങ്ങില്‍ മാറ്റം വരുത്താന്‍ അശ്വിന്‍ തയ്യാറായില്ല. ഒടുവില്‍ ഇത് വാക്കുതര്‍ക്കമായി.
ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയെ വിളിച്ച് അംപയര്‍ നിതിന്‍ മേനോന്‍ കാര്യം പറഞ്ഞു. രഹാനെ അശ്വിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയില്‍ അല്ല അശ്വിന്‍ ഫോളോ ത്രൂ വരുന്നതെന്ന് രഹാനെ അംപയറോട് പറഞ്ഞു. അശ്വിന്‍ ഈ സമയത്ത് അംപയറോട് കുപിതനായി. തന്റെ കാഴ്ച മറയ്ക്കരുതെന്ന് അശ്വിനോട് നിതിന്‍ മേനോന്‍ വീണ്ടും ആവശ്യപ്പെട്ടു. ബാറ്റര്‍ പന്ത് നേരിടുന്നത് കാണുന്നില്ലെങ്കില്‍ താന്‍ ഡിആര്‍എസ് സംവിധാനം ഉപയോഗിക്കാമെന്നായി അശ്വിന്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :