രത്തന്‍ ടാറ്റയുടെ തെറ്റായ ബിസിനസ് തീരുമാനങ്ങളുടെ കാരണം സൈറസ് മിസ്ത്രി വെളിപ്പെടുത്തി; മിസ്ത്രിയുടെ വെളിപ്പെടുത്തലില്‍ അമ്പരന്ന് വ്യവസായലോകം

രത്തന്‍ ടാറ്റയ്ക്ക് ഈഗോ ആണെന്ന് സൈറസ് മിസ്ത്രി

മുംബൈ| Last Updated: ബുധന്‍, 23 നവം‌ബര്‍ 2016 (15:36 IST)
ടാറ്റ ഗ്രൂപ്പിന്റെ എമരിറ്റസ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ത്രി രംഗത്ത്. തെറ്റായ തീരുമാനങ്ങള്‍ എടുക്കാന്‍ രത്തന്‍ ടാറ്റയെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ‘ഈഗോ’ ആണെന്നാണ് സൈറസ് മിസ്ത്രി ആരോപിക്കുന്നത്.

രത്തന്‍ ടാറ്റയുടെ ഈഗോ കാരണമാണ് ബ്രിട്ടീഷ് സ്റ്റീല്‍ കമ്പനിയായ കോറസിനെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ ഉയര്‍ന്ന വില നല്കി ഏറ്റെടുത്തത്. ടാറ്റയുടെ ടെലികോം സേവനം സി ഡി എം എ സാങ്കേതികവിദ്യയില്‍ ഏറെക്കാലം തുടരാന്‍ ഇടയാക്കിയതും ഇതേ ഈഗോ കാരണമാണെന്നും സൈറസ് പറഞ്ഞു.

രത്തന്‍ ടാറ്റ ഒരിക്കല്‍ ടി സി എസിനെ ഐ ബി എമ്മിനു വില്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും സൈറസ് മിസ്ത്രി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഏതായാലും മിസ്ത്രിയുടെ ആരോപണങ്ങള്‍ കേട്ട് വ്യവസായലോകം പകച്ചു നില്‍ക്കുകയാണ്. അതേസമയം, ടറ്റാ സണ്‍സിനെതിരെ നുസ്‌ലി വാഡിയ മാനനഷ്‌ടക്കേസ് നല്കി. ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ സ്വതന്ത്ര ഡയറക്‌ടര്‍ ആണ് അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :