മോദിയുടെ വിരട്ടലില്‍ ശിവസേന മലക്കം മറിഞ്ഞു; പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ അട്ടിമറിച്ചതാര് ?

BJP, leader, seized, cash, narendra modi, ghaziabad, delhi news, national news, breaking news , Uddhav Thackeray  , Demonetization , shiv sena , നോട്ട് അസാധുവാക്കല്‍ , ശിവസേന , പഴയനോട്ടുകൾ , പ്രതിപക്ഷം
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 23 നവം‌ബര്‍ 2016 (14:04 IST)
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വെട്ടിലാക്കി നിലപാടുമാറ്റി. രാജ്യത്ത് 500, 1000 രൂപയുടെ അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം ശക്തവും ചരിത്രപരവുമായ തീരുമാനമാണെന്ന് ശിവസേന എംപിമാർ വ്യക്തമാക്കി.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു ശിവസേന എംപിമാർ മലക്കം മറിഞ്ഞത്. വളരെ നല്ല കൂടിക്കാഴ്‌ചയായിരുന്നുവെന്നും എൻഡിഎ സഖ്യത്തിനൊപ്പം ഇനിയും തുടരുമെന്നും അവര്‍ വ്യക്തമാക്കി.

പാർലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ പ്രതിപക്ഷ എംപിമാർ കുത്തിയിരിപ്പു സമരം നടത്തുന്ന സാഹചര്യത്തിലാണ് ശിവസേനയുടെ നിലപാടുമാറ്റം. പ്രതിപക്ഷത്തിനൊപ്പം ചേരുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :