നവംബർ എട്ട് രാത്രി മുതല്‍ കോൺഗ്രസ് നേതാക്കളുടെ അഴിമതിപ്പണം പാഴ്ക്കടലാസായി: അമിത് ഷാ

കോൺഗ്രസ് നേതാക്കളുടെ അഴിമതിപ്പണം ഒറ്റരാത്രിക്ക് പാഴ്ക്കടലാസായെന്ന് അമിത് ഷാ

ahammedabad, Amit Shah, 500-1000 Notes  അഹമ്മദാബാദ്, രാഹുൽഗാന്ധി, അമിത് ഷാ, നരേന്ദ്രമോദി
അഹമ്മദാബാദ്| സജിത്ത്| Last Modified ബുധന്‍, 16 നവം‌ബര്‍ 2016 (08:02 IST)
രാഹുൽഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. യുപിഎയുടെ ഭരണകാലത്തു കോൺഗ്രസ് നേതാക്കൾ അഴിമതിയിലൂടെ നേടിയ 12 ലക്ഷം കോടി രൂപയാണ് ഒരു രാത്രി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പാഴ്ക്കടലാസ് ആക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

നാലുകോടി രൂപയുടെ കാറിൽ നാലായിരം രൂപ മാറുന്നതിനാണ് രാഹുൽഗാന്ധി ബാങ്കിൽ പോയത്. ഇത്രകാലത്തെ സമ്പാദ്യം നഷ്ടമായതിന്റെ അതൃപ്തിയാണു കോൺഗ്രസ് കാണിക്കുന്നത്. പത്തുവർഷത്തെ യുപിഎയുടെ ഭരണത്തിനിടെ, സോണിയ ഗാന്ധിയും മൻമോഹൻസിങ്ങ് സർക്കാറും ഓരോ മാസവും കോടിക്കണക്കിന് രൂപയുടെ കുംഭകോണമാണ് നടത്തിയിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു.

നോട്ടുകൾ അസാധുവാക്കിയ നടപടിക്കെതിരെ നിലപാടെടുത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എസ്പി മേധാവി മുലായം സിങ് യാദവ് എന്നിവർക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ബിജെപി അധ്യക്ഷൻ നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :