ചോരക്കളി അവസാനിക്കുന്നില്ല, മാധ്യമപ്രവര്‍ത്തകന്‍ പങ്കജ് മിശ്രയ്ക്ക് വെടിയേറ്റു; നില ഗുരുതരം

Police, Pankaj Mishra, Gauri Lankesh, Rashtriya Sahara, പൊലീസ്, പങ്കജ് മിശ്ര, ഗൌരി ലങ്കേഷ്, രാഷ്ട്രീയ സഹാറ
പട്ന| BIJU| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (18:37 IST)
മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടതിന്‍റെ നടുക്കം മാറും മുമ്പേ വീണ്ടും മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം. ബീഹാറില്‍ മാധ്യമപ്രവര്‍ത്തകനായ പങ്കജ് മിശ്രയ്ക്ക് വെടിയേറ്റു. പങ്കജ് മിശ്രയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദി പത്രമായ രാഷ്ട്രീയ സഹാറയിലെ മാധ്യമപ്രവര്‍ത്തകനാണ് പങ്കജ് മിശ്ര. ബാങ്കില്‍ നിന്ന് ഒരുലക്ഷം രൂപയുമായി പുറത്തേക്ക് വരുമ്പോള്‍ രണ്ടുപേര്‍ പങ്കജിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.

പങ്കജ് മിശ്രയെ വെടിവച്ചുവീഴ്ത്തിയ ശേഷം അക്രമികള്‍ പണവുമായി കടന്നു. മുന്‍‌വൈരാഗ്യം മൂലമുള്ള ആക്രമണമെന്നാണ് പൊലീസ് ഭാഷ്യം.

അക്രമികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :