ആശുപത്രിയില്‍‌വച്ച് അറസ്‌റ്റോ ?; ഭയത്തോടെ നാദിര്‍ഷ - താരത്തെ കുടുക്കിയത് ഇക്കാര്യങ്ങള്‍

കൊച്ചി, വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (18:06 IST)

Widgets Magazine
 Dileep arrest , Actress attack , Nadirsha , pulsar suni , Appunni , Suni , police , നാദിര്‍ഷ , യുവനടി , പള്‍സര്‍ സുനി , അപ്പുണ്ണി , കാവ്യ മാധവന്‍ , പൊലിസ് , ഹൈക്കോടതി
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങവെ മറ്റൊരു അറസ്‌റ്റിനു കൂടി കളമൊരുങ്ങുന്നു.

ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് അറസ്‌റ്റ് ഭീഷണി നേരിടുന്ന വ്യക്തി. ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തി​ല്‍ നിന്നും ഒഴിഞ്ഞു മാ​റാ​നാ​യി നാ​ദി​ർ​ഷാ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടുകയും ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്‌തിരുന്നു.

മു​മ്പ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ​റ​ഞ്ഞ​ പ​ല​തും ക​ള​വാണെന്ന് പൊ​ലീ​സി​നു തെ​ളി​വ് ല​ഭിച്ചതാണ് നാദിര്‍ഷയിലേക്ക് കേസ് വീണ്ടു തിരിയാന്‍ കാരണമായത്. അതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. നാദിര്‍ഷ തെളിവ് നശിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തെറ്റായ കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കുന്ന പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് നാദിര്‍ഷ വ്യക്തമാക്കിയിട്ടുള്ളത്. കേസ് അന്വേഷണവുമായി ഇതുവരെ എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട്. കേസില്‍ പലതവണ ചോദ്യം ചെയ്‌തതാണെന്നും നാദിര്‍ഷ ജാമ്യഹര്‍ജിയില്‍ പറയുന്നു.

ചികിത്സ തേടിയ നാദിര്‍ഷയെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യുകയോ അറസ്‌റ്റ് നടപടികള്‍ സ്വീകരിക്കുകയോ  വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമനം. എന്നാല്‍, ആ​ശു​പ​ത്രി വി​ട്ടാ​ലുടന്‍ അദ്ദേഹത്തെ ചോ​ദ്യം ചെ​യ്യു​മെ​ന്നും വേണ്ടിവന്നാല്‍ അറസ്‌റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്
 
അതേസമയം, നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് ആലുവ റൂറൽ എസ്പി എവി ജോർജ് വ്യക്തമാക്കി. നാദിര്‍ഷ ആദ്യം നല്‍കിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടോ എന്ന കാര്യം തല്‍ക്കാലം വെളിപ്പെടുത്താന്‍ കഴിയില്ല. അറസ്റ്റ് ചെയ്യുമെന്ന കാര്യം പറഞ്ഞ് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാനുള്ള സാധ്യതയാണുള്ളത്. ഇതോടനുബന്ധിച്ച് ചിലപ്പോള്‍ അറസ്‌റ്റും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നാദിര്‍ഷ ആദ്യം നല്‍കിയ മൊഴിയിൽ പൊരുത്തക്കേടുകള്‍ ?; റൂറൽ എസ്പി പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ട ...

news

ആ മണിക്കൂറുകള്‍ക്ക് ശേഷം നാദിര്‍ഷ ഒളിവില്‍ പോയി; സഹായമൊരുക്കിയത് ദിലീപിന്റെ സുഹൃത്ത്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

Widgets Magazine