‘ രാജ്യസഭയില്‍ ഭൂരിപക്ഷമില്ല, അതിനാല്‍ രാമക്ഷേത്ര നിര്‍മാണം ബുദ്ധിമുട്ട് ’

അയോധ്യ , രാമക്ഷേത്രം , ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്
ലക്‌നൗ| jibin| Last Modified തിങ്കള്‍, 11 മെയ് 2015 (10:52 IST)
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള നിയമനിര്‍മാണം കൊണ്ടുവരാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതാണ് ഇതിന് കാരണം. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഎച്ച്പി നേതാവ് നൃത്യ ഗോപാല്‍ ദാസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അയോധ്യയിലെത്തിയതായിരുന്നു രാജ്‌നാഥ് സിംഗ്. അതേസമയം, രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുന്ന സമയത്ത് രാമക്ഷേത്രം നിര്‍മിക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :