പെരിയാറും ലെനിനും ഒരുപോലെ, ബിജെപിയുടേത് പ്രാകൃത പ്രവര്‍ത്തി: ആഞ്ഞടിച്ച് രജനികാന്ത്

വെള്ളി, 9 മാര്‍ച്ച് 2018 (09:12 IST)

Widgets Magazine

ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി അക്രമരഹിതമായ ആഘോഷമായിരുന്നു ത്രിപുരയില്‍ അഴിച്ചു വിട്ടത്. അതിന്റെ ബാക്കിയായി തമിഴ്നാട്ടിലെ ബിജെപിയും അക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നു. ത്രിപുരയിലെ ലെനിന്‍ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്നാട്ടിലെ പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്ന് ആഹ്വാനം ഉണ്ടായി. 
 
തമിഴ്‌നാട് ബിജെപി നേതാവായ എച്ച്. രാജയാണ് പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയത്. പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന ബിജെപിയുടെ ചിന്താഗതി പ്രാകൃതമാണെന്ന് രജനികാന്ത് അഭിപ്രായപ്പെട്ടു. 
 
പ്രതിമ പൊളിക്കലുകളെ അംഗീകരിക്കാന്‍ കഴിയില്ല. എച്ച് രാജ പറഞ്ഞതുപോലുള്ള പ്രതിമ പൊളിക്കലുകള്‍ തികച്ചും പ്രാകൃതമായ പ്രവര്‍ത്തിയാണ്. താന്‍ ശക്തിയായി ഇതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 
 
രാജയുടെ പ്രഖ്യാപനം തമിഴ്നാട്ടില്‍ ഏറെ പ്രതിഷേധത്തിന് വഴിതെളിച്ചി‌രുന്നു. പരാമര്‍ശം വിവാദമായതോടെ രാജ ക്ഷമ പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഒപ്പം, പെരിയാറിന്റെ പ്രതിമ പൊളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ബിജെപി നേതാക്കളെല്ലാം കൂട്ടാമായി മാപ്പുപറഞ്ഞ് തടിതപ്പിയിരുന്നു. 
 
പ്രതിമയില്‍ തൊട്ടാല്‍ കയ്യും കാലും വെട്ടി തുണ്ടുതുണ്ടമാക്കുമെന്ന് വൈക്കോ പറയുകയും ചെയ്തു. കമല്‍ ഹാസ്സനും സ്റ്റാലിനും തുടങ്ങിയ പ്രമുഖര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, പെരിയാറിനെതിരായ പരാമർശത്തിൽ രാജ ക്ഷമ പറഞ്ഞാൽ പോരെന്ന് നടനും മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസൻ. നേരത്തേ രാജ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സത്യരാജ് രംഗത്തെത്തിയിരുന്നു.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. പരിയാരം ...

news

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന പാര്‍വ്വതി പോലും അന്ന് മിണ്ടിയില്ല: മെറീന പറയുന്നു

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിറഞ്ഞ് നിന്നത് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് ആണ്. ...

news

ഭൂമിയിടപാട് കേസ്; ആലഞ്ചേരിയെ അറസ്റ്റ് ചെയ്തേക്കും, രാജി ആവശ്യപ്പെട്ട് സഹായ മെത്രാന്മാര്‍ ബിഷപ്പ് ഹൗസില്‍

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ...

news

‘പൃഥ്വിരാജിനെ കണ്ട് പഠിക്ക്’ - താരങ്ങള്‍ക്ക് ഉപദേശവുമായി സര്‍ക്കാര്‍

അമല പോള്‍, ഫഹദ് ഫാസില്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ നികുതി വെട്ടിക്കാനായി വാഹനം ...

Widgets Magazine