മഹാനായ ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ എന്ത് അധികാരമാണ് ബിജെപിക്കുള്ളത്? - ആഞ്ഞടിച്ച് മമ്ത

ബുധന്‍, 7 മാര്‍ച്ച് 2018 (10:23 IST)

അനുബന്ധ വാര്‍ത്തകള്‍

ത്രിപുരയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ വ്യാപകമായ രീതിയില്‍ അക്രമണം അഴിച്ച് വിട്ടിരിക്കുകയാണ് ബിജെപി. മഹാനായ ലെനിന്റെ പ്രതിമ തകര്‍ത്തതോടൊപ്പം, തമിഴ്‌നാടിന്റെ നവോത്ഥാന നായകനായ പെരിയാറിന്റെ പ്രതിമയും ഇന്നലെ തകര്‍ത്തു. രാജ്യത്ത് നില്‍ക്കുന്ന അക്രമണങ്ങളില്‍ പ്രധാനമന്ത്രി മൌനം പാലിക്കരുതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
 
ത്രിപുരയില്‍ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനും, അവിടെ ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പു വരുത്താനും, അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 

തെരഞ്ഞെടുപ്പ് വിജയത്തിന്റെ അഹംഭാവത്തില്‍ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും, ജനജീവിതം തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ബിജെപി, ആര്‍എസ്എസ് സംഘം നടത്തിക്കൊണ്ടിരിക്കുന്നതെന്നും വി എസ് അറിയിച്ചു. 
 
അതേസമയം, ത്രിപുരയിലെ സിപിഐഎം അനുഭാവികള്‍ക്കെതിരെയുള്ള ബിജെപി ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ‘കാറല്‍ മാര്‍ക്‌സും മഹാനായ ലെനിനും എന്റെ നേതാക്കളല്ല. എന്നാല്‍ റഷ്യയെ സംബന്ധിച്ച് അവര്‍ വലിയ നേതാക്കളാണ്. വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്തരായ നേതാക്കള്‍ ചേരുന്നതാണ് ലോകം. ബിജെപി അധികാരത്തിലെത്തിയെന്ന് കരുതി ലെനിന്റെയും മാര്‍ക്‌സിന്റെയും പ്രതിമ തകര്‍ക്കാന്‍ അവര്‍ക്ക് അധികാരമില്ലെന്ന്‘ മമതാ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭൂമി ഇടപാടില്‍ ആലഞ്ചേരിക്കെതിരെ ഇന്ന് കേസ് രജിസ്‌റ്റര്‍ ചെയ്യും; കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ...

news

ത്രിപുരയില്‍ ആക്രമണത്തിനിരയായി കോണ്‍ഗ്രസും; ഓഫീസ് ബിജെപി പിടിച്ചെടുത്തു - പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക ആക്രമണം

ഇടതു കോട്ടയായിരുന്ന ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ആക്രമണം ...

news

പാര്‍ട്ടി തിരിച്ചടി നേരിടുമ്പോള്‍ നേതാവ് ഓടിയൊളിക്കുന്നു ?; മുത്തശ്ശിയെ കാണാന്‍ ഇറ്റലിക്ക് പറന്ന രാഹുല്‍ വീണ്ടും പറക്കാനൊരുങ്ങുന്നു

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരിച്ചടിയായ സാഹചര്യം നിലനില്‍ക്കെ ...

news

പെരിയാറിന്റെ പ്രതിമ തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍ - ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി

തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമ ...

Widgets Magazine