എതിരാളികളെ കൊന്നൊടുക്കിയ ക്രിമിനലാണ് ലെനിന്‍: ടി ജി മോഹന്‍‌ദാസ്

ബുധന്‍, 7 മാര്‍ച്ച് 2018 (11:28 IST)

Widgets Magazine

തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ത്രിപുരയില്‍ വ്യാപക ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ബിജെപി. അക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന ബിജെപിയെ ന്യായീകരിച്ച് ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്. ത്രിപുരയിലെ ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ കൂടാന്‍ കഴിയാത്തതില്‍ താന്‍ ഖേദിക്കുന്നുവെന്നും മോഹന്‍ദാസ് പറഞ്ഞു. 
 
ലെനിന്റെ പ്രതിമ നീക്കം ചെയ്യുന്നതിലൂടെ പ്രത്യേക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കി കമ്മ്യൂണിസം നടപ്പാക്കിയ ക്രിമിനലാണ് ലെനിന്‍. അദ്ദേഹത്തിന് ഒരു മഹത്വവും ഇല്ലെന്ന നിലപാടിലാണ് മോഹന്‍‌ദാസ്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി.വി നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ടി.ജി മോഹന്‍ദാസിന്റെ പരാമര്‍ശം.
 
അതേസമയം, ത്രിപുരയിലെ സ്ഥിതി ആകെ വഷളാവുകയാണ്. നിരവധി സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും ബിജെപി സംഘം അക്രമിക്കുകയുണ്ടായി. ഒട്ടേറെപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോണ്‍‌ഗ്രസ് അനുഭാവികള്‍ക്ക് നേരേയും ആക്രമണം ഉണ്ടായി. ത്രിപുരയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ തകര്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ലെനിന്‍ ടി ജി മോഹന്‍‌ദാസ്. ബിജെപി Lenin Bjp T G Mohandas

Widgets Magazine

വാര്‍ത്ത

news

അഭയ കേസ്; ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സി.ബി.ഐ ...

news

ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 15ആക്കും; നീക്കം വേഗത്തിലാക്കി സര്‍ക്കാര്‍

11വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ രണ്ട് കേസുകളില്‍ നിന്ന് പ്രതികള്‍ ...

news

ഷാഹിന തിരിച്ചുവരുന്നു? കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മഴവില്‍ മനോരമയുടെ ഉടന്‍ പണമെന്ന പരിപാടിയിലെ ഒടുവിലത്തെ എപ്പിസോഡിലെ പെണ്‍കുട്ടിയെ ...

news

തട്ടമിട്ട ആ സുന്ദരി ഇനിയും മത്സരിക്കും, മാപ്പ് പറയാന്‍ തയ്യാറായി മാത്തുക്കുട്ടി?

മഴവില്‍ മനോരമയുടെ ഉടന്‍ പണമെന്ന പരിപാടിയിലെ ഒടുവിലത്തെ എപ്പിസോഡിലെ പെണ്‍കുട്ടിയെ ...

Widgets Magazine