പാക് പ്രകോപനം: ആഭ്യന്തര സുരക്ഷ ശക്തമാക്കുമെന്ന് രാജ്‌നാഥ് സിംഗ്

 രാജ്നാഥ് സിംഗ് , ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രശ്നം
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 5 ജനുവരി 2015 (19:46 IST)
ആഭ്യന്തര സുരക്ഷയില്‍ യാതൊരു വിട്ടു വീഴ്ചയും ഇന്ത്യ കാട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ പാക് സേന തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേന ശക്തമായി ശക്തമായി തിരിച്ചടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര സുരക്ഷയെ മുന്‍ നിര്‍ത്തിയുള്ള സമ്മേളനത്തിലാണ് രാജ്നാഥ് സിംഗ് പാക്കിസ്ഥാന്‍ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് പറഞ്ഞത്. സുരക്ഷ ഇനിയും കൂടുതലായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ അന്വേഷണ വകുപ്പ് അധ്യക്ഷന്‍ റോ മേധാവി എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി പാക്കിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വെടിയുതിര്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നതതലയോഗം വിളിച്ച് ചേര്‍ത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :