മുംബൈയില്‍ മഴയുടെ ശക്തി കുറഞ്ഞു; രണ്ടു മരണം, വീടുകള്‍ വെള്ളത്തിനടിയില്‍

മുംബൈ , മഴ , ട്രെയിന്‍ ഗതാഗതം , മരണം
മുംബൈ| jibin| Last Modified ശനി, 20 ജൂണ്‍ 2015 (08:49 IST)
മുംബൈയില്‍ വ്യാഴാഴ്‌ച തുടങ്ങിയ ശക്തമായ മഴയില്‍ രണ്ടുപേര്‍ മരിച്ചു. അതേസമയം, മഴയ്‌ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. റോഡുകളില്‍നിന്നും റെയില്‍ പാളങ്ങളില്‍നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. ഇപ്പോള്‍ നേരിയ മഴമാത്രമേയുള്ളൂ. വൈദ്യുതാഘാതമേറ്റാണ് രണ്ടുപേരും മരിച്ചത്, രഞ്ജിത് ഗുപ്ത (60), ഗൗരവ് കാര്‍ണിക്(5) എന്നിവരാണ് മരിച്ചത്.

സബര്‍ബന്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. റോഡുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. മരങ്ങള്‍ കടപുഴകി പലയിടത്തും വൈദ്യുതി ബന്ധം വിച്ഛദിക്കപ്പെട്ടിട്ടുണ്ട്. പല വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലായിലാണ്. ചേരിപ്രദേശത്തെയാണ് കൂടുതലായി വലച്ചത്. ഒരു
ദിവസം കൂടി കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സ്‌കൂളുകള്‍ ഹൈകോടതി
എന്നിവയ്ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.

കൊഹ്ഖണ്‍ തീരത്ത് കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ട്തന്നെ ഇന്നുകൂടി ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്. സൈന്‍, മലാഡ്, അന്ധേരി എന്നീസ്ഥലങ്ങള്‍ ഇന്നലെ പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. മഴ പൂനെ, കോലാപൂര്‍, ഔറംഗബാദ്, നാസിക് നഗരങ്ങളിലെ ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

ഒരാഴ്ചയായി നഗരത്തില്‍ മഴ തുടങ്ങിയിട്ട്. എന്നാല്‍, വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ രാത്രിയിലുടനീളം നീണ്ടു. അര്‍ധരാത്രി പലയിടത്തും പാളങ്ങള്‍ മുങ്ങിയതോടെ മുംബൈ സി.എസ്.ടി.യില്‍നിന്നുള്ള സബര്‍ബന്‍ വണ്ടികളുടെ ഓട്ടം അധികൃതര്‍ റദ്ദാക്കി. താനെയില്‍നിന്നും കല്യാണ്‍, കസറ, കര്‍ജത് ഭാഗങ്ങളിലേക്ക് വണ്ടികള്‍ സര്‍വീസ് നടത്തി. പശ്ചിമ റെയില്‍വേയില്‍ ചര്‍ച്ച്‌ഗേറ്റിനും അന്ധേരിക്കുമിടയിലാണ് ഗതാഗതം സ്തംഭിച്ചത്.

കൊളാബ, മലാഡ്, വര്‍സോവ തുടങ്ങി കടല്‍ത്തീരത്ത് താമസിക്കുന്നവരെ താത്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്. ജുഹു വിമാനത്താവളം അടച്ചിട്ടു. 500 മില്ലിമീറ്ററിലധികം മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ ലഭിച്ചതെന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു
പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. പട്ടാമ്പി സ്വദേശി ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...