മുംബൈയില്‍ ശക്തമായ മഴ; ജനജീവിതം താറുമാറായി

ശക്തമായ മഴ , മുംബൈ , റെയില്‍-റോഡ് ഗതാഗതം
മുംബൈ| jibin| Last Updated: വെള്ളി, 19 ജൂണ്‍ 2015 (11:25 IST)
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം താറുമാറായി. മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റെയില്‍-റോഡ് ഗതാഗതം താറുമാറായി. വ്യാഴാഴ്ച്ച മുതല്‍ പെയ്യാന്‍ തുടങ്ങിയ മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.

ലോക്കല്‍ ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. ഉദ്യോഗസ്ഥരെല്ലാം ഓഫീസുകളിലെത്താന്‍ ലോക്കല്‍ ട്രെയിന്‍ സേവനമാണ് ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ഓഫീസുകളിലെ ഹാജര്‍ നിലയും കുറഞ്ഞു. സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയില്‍ മരങ്ങള്‍ വീണ് പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി.


വരും ദിവസങ്ങളിലും മഴ ശക്തമായി തന്നെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കുർല, സിയോൺ, മാതുംഗ, ഹിന്ദ്മാത. ജോഗേശ്വരി, അന്ധേരി എന്നിവിടങ്ങളിലാണ് മഴ കൂടുതൽ ദുരിതം വിതച്ചത്. നൂറോളം
പന്പുകൾ ഉപയോഗിച്ച് റോഡിൽ നിന്ന് വെള്ളം നീക്കം ചെയ്യുന്നതിന്
അധികൃതർ ശ്രമിച്ചു വരുന്നുണ്ട്.


വെള്ളിയാഴ്ച വരെ 170 മില്ലീമീറ്റർ മഴയാണ് മുംബയിൽ രേഖപ്പെടുത്തിയത്. സബർബൻ മേഖലകളിൽ 155 മില്ലീമീറ്ററും മഴ ലഭിച്ചു. മുംബയ് കൊങ്കൺ തീരപ്രദേശത്തും ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :