മേഘാലയയിൽ പേമാരി, കനത്ത മണ്ണിടിച്ചില്, അസമില്‍ പ്രളയം‍; മരണം 12 ആയി

ഷില്ലോംഗ്| VISHNU N L| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (17:46 IST)
മേഘാലയയിൽ കഴിഞ്ഞ നാലു ദിവസമായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലുംപ്പെട്ട് 12 പേർ മരണമടഞ്ഞു. ഇന്നു രാവിലെ നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേരാണ് മരിച്ചത്. ടുറയിലെ നഖാം ബാസാറിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഉറങ്ങിക്കിടന്നിരുന്ന കുടുംബത്തിലെ നാലുപേർ മരണമടഞ്ഞു. അകോങ്ഗ്രെയിൽ നടന്ന മറ്റൊരു സംഭവത്തിൽ ഒരാളും മരണമടഞ്ഞു. കഴിഞ്ഞ രാത്രി ഈസ്റ്റ് ഗാരോ ഹിൽസിൽ മൂന്നുപേർ മരിച്ചു. കനത്ത കാരണം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഉരുൾപ്പൊട്ടൽ തുടരുകയാണ്.

മേഘാലയയിലെ ജയ്ന്റിയ ഹിൽസ് മേഖലയിലും 44-)ം ദേശിയപാതയിലും ശനിയാഴ്ചയുണ്ടായ കനത്ത മണ്ണിടിച്ചിൽ നാലുപേരുടെ മരണത്തിനും രണ്ടുപേർക്ക് പരിക്കേൽക്കാനും കാരണമായി. പ്രദേശത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. മേഘാലയായിലെ കനത്ത മഴ അസമിനെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. അസമിൽ വിളവെടുക്കാറായ 9000 ഹെക്ടറുകളോളം കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ബ്രഹ്മപുത്ര, ജിയ ബരാലി നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതു കാരണം അസം അതിർത്തിപ്രദേശങ്ങൾ വെള്ളപ്പൊക്കഭീഷണി നേരിടുകയാണ്.

1,75,000ഓളം പേരാണ് ജലനിരപ്പ് ഉയർന്നതിനാൽ ദുരിതത്തിലായിരിക്കുന്നത്. കലുങ്കുകൾക്കും റോഡുകൾക്കും കേടുപാടുകൾ ബാധിച്ചിട്ടുണ്ട്. സ്ംസ്ഥാനത്ത് പത്തോളം ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഏഴെണ്ണം കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഗോൾപരയിലാണ്. ഇവിടെ മാത്രമായി 1700പേരാണ് ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :