വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് ഇനി മറ്റ് ട്രെയിനില്‍ യാത്ര ചെയ്യാം

റെയില്‍വെ , ട്രെയിന്‍ ടിക്കറ്റ് , ആഗ്ര , ഇന്ത്യന്‍ റെയില്‍വെ
ആഗ്ര| jibin| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (11:37 IST)
യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി റെയില്‍വെ രംഗത്ത്. വെയിറ്റിംഗ് ലിസ്‌റ്റിലുള്ള യാത്രക്കാര്‍ക്ക് അതേ റൂട്ടില്‍ തന്നെ ഓടുന്ന മറ്റ് ട്രെയിനുകളില്‍ ബെര്‍ത്ത് ഉറപ്പാക്കി നല്‍കുന്ന പദ്ധതിയാണ് റെയില്‍വെ യാത്രക്കാര്‍ക്കായി നല്‍കുന്നത്. ഇതോടെ വെയിറ്റിംഗ് ലിസ്‌റ്റാണെങ്കില്‍ ആ ടിക്കറ്റ് റദ്ദാക്കി അടുത്ത ട്രെയിനിന് ടിക്കറ്റ് എടുക്കുകയെന്ന തലവേദന യാത്രക്കാർക്കും മാറിക്കിട്ടും.

ഒരേ റൂട്ടില്‍ ഓടുന്ന എല്ലാ തീവണ്ടികളിലും സീറ്റ് ഒഴിഞ്ഞുകിടക്കാതെ സര്‍വീസ് നടത്തുകയെന്ന ലക്ഷ്യമാണ് പദ്ധതിയിലൂടെ റെയില്‍വെ ഉദ്ദേശിക്കുന്നത്. യാത്രക്കാർക്ക് എത്തേണ്ട സ്ഥലത്ത് ബുദ്ധിമുട്ടില്ലാതെ എത്താനും റയിൽവേയ്ക്ക് ഉപയോഗം കുറഞ്ഞ ‌ബർത്തുകൾ ഉപയോഗിക്കുന്നതിലൂടെ വരുമാന വര്‍ദ്ധനവും പുതിയ സംവിധാനത്തിലൂടെ സഹായകമാകും. പദ്ധതിയുടെ ചര്‍ച്ചകള്‍ പ്രാഥമികഘട്ടത്തിലാണെന്ന് റെയിൽവേ ബോർഡ് അഡീഷനൽ ഡയറക്ടർ ജനറൽ അനിൽ കുമാർ സക്സേന അറിയിച്ചു.

യാത്രക്കാർക്ക് അതേ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളുടെ നമ്പർ നൽകും. ഇതിൽ നിന്ന് ഏതു ട്രെയിൻ വേണമെങ്കിലും തിരഞ്ഞെടുക്കാം. പദ്ധതി നടപ്പാക്കണമെങ്കിൽ സെന്റർ ഫോർ റയിൽവേ ഇൻഫർമേഷൻ സിസ്റ്റത്തിൽ (സിആർഐഎസ്) പ്രധാനപ്പെട്ട അപ്ഗ്രഡേഷനുകൾ നടത്തേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :